എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ ജാമ്യം റദ്ദാക്കി; ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ക്രൈംബ്രാഞ്ച്

  1. Home
  2. Trending

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ ജാമ്യം റദ്ദാക്കി; ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ക്രൈംബ്രാഞ്ച്

arsho


എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ ജാമ്യം റദ്ദാക്കി.എറണാകുളം സിജെഎം കോടതി ഇന്നലെയാണ് ജാമ്യം റദ്ദാക്കിയത്. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി  ഒപ്പിടണം എന്നായിരുന്നു വ്യവസ്ഥ.ഈ വ്യവസ്ഥ ലംഘിച്ചതിനാണ് കോടതി നടപടി. 

അതേസമയം ഡെങ്കിപനി പിടിപെട്ട് കിടപ്പിലാണെന്നാണ് ആർഷോയുടെ വിശദീകരണം. ഹൈക്കോടതിയിൽ നിന്ന് അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആർഷോ വ്യക്തമാക്കി.