സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ഗവര്‍ണര്‍

  1. Home
  2. Trending

സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ഗവര്‍ണര്‍

pinaryi governor


സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.  ലഹരി വിരുദ്ധ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മന്ത്രി എംബി രാജേഷും ചീഫ് സെക്രട്ടറി വി പി ജോയിയും രാജ്ഭവനില്‍ എത്തി ഗവര്‍ണറെ ക്ഷണിച്ചിരുന്നു.

എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ അറിയിക്കുകയായിരുന്നു. ഓണാഘോഷ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ ക്ഷണിക്കാത്തതിനുള്ള അതൃപ്തിയും ഗവര്‍ണര്‍ അറിയിച്ചു.

ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 1വരെയാണ് സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്‍. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ വാക്പോര് നടക്കുന്നതിനിടെയാണ് ഗവര്‍ണറെ ക്ഷണിക്കാനായി മന്ത്രി എംബി രാജേഷും ചീഫ് സെക്രട്ടറിയും എത്തിയത്.