തദ്ദേശ തെരഞ്ഞെടുപ്പ്: 7 ജില്ലകളിൽ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

  1. Home
  2. Trending

തദ്ദേശ തെരഞ്ഞെടുപ്പ്: 7 ജില്ലകളിൽ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

election


സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. മോക്ക് പോളിങ്ങിന് ശേഷം രാവിലെ ഏഴു മണിക്ക് തന്നെ പോളിങ് ആരംഭിച്ചു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.എസ്. ശബരീനാഥൻ, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ള പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. ആദ്യഘട്ടത്തിൽ മൂന്ന് കോർപ്പറേഷനുകൾ, 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ 11,168 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴ് ജില്ലകളിലായി ആകെ 1,32,83,789 വോട്ടർമാരാണ് വിധി എഴുതുന്നത്. മത്സരരംഗത്ത് 36,630 സ്ഥാനാർത്ഥികളാണ് ഉള്ളത്. ആദ്യഘട്ടത്തിൽ ആകെ 15,432 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ 480 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്.