താമരശേരിയിൽ കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം വീടിന് പുറകിലെ പുഴയിൽ നിന്ന് കണ്ടെടുത്തു

  1. Home
  2. Trending

താമരശേരിയിൽ കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം വീടിന് പുറകിലെ പുഴയിൽ നിന്ന് കണ്ടെടുത്തു

baby


താമരശ്ശേരി അണ്ടോണയിൽ നിന്നും കഴിഞ്ഞ ദിവസം  കാണാതായ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. വെള്ളച്ചാൽ വി.സി അഷ്‌റഫിന്റെ മകൻ മുഹമ്മദ്‌ അമീൻ (അനു 8) എന്ന കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 

വീടിനു സമീപത്തായുള്ള പുഴയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ  വൈകുന്നേരം നാലു മണി മുതലാണ് കുട്ടിയെ കാണാതായത്.  കളരാന്തിരി ജി എം എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. എൻ്റെ മുക്കം സന്നദ്ധ സേനാംഗങ്ങളായ മുനീഷ്, ഷബീർ, ഷൈജൽ, കർമ്മ ഓമശ്ശേരിയുടെ ബഷീർ കെ പി എന്നിവരാണ് കുട്ടിയുടെ  മൃതദേഹം കരക്കെത്തിച്ചത്.