പേരു വയ്ക്കാത്ത ഒട്ടേറെ പരാതികൾ ജില്ലാ കമ്മിറ്റിക്കെതിരെ സംസ്ഥാന കമ്മിറ്റിക്ക് ലഭിക്കുന്നു; ജീവഭയം കൊണ്ട് പേരുകൾ വയ്ക്കുന്നില്ല: രൂക്ഷ വിമർശനവുമായി എം.വി ഗോവിന്ദൻ

  1. Home
  2. Trending

പേരു വയ്ക്കാത്ത ഒട്ടേറെ പരാതികൾ ജില്ലാ കമ്മിറ്റിക്കെതിരെ സംസ്ഥാന കമ്മിറ്റിക്ക് ലഭിക്കുന്നു; ജീവഭയം കൊണ്ട് പേരുകൾ വയ്ക്കുന്നില്ല: രൂക്ഷ വിമർശനവുമായി എം.വി ഗോവിന്ദൻ

mv govindan


സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പേരു വയ്ക്കാത്ത ഒട്ടേറെ പരാതികൾ ജില്ലാ കമ്മിറ്റിക്കെതിരെ സംസ്ഥാന കമ്മിറ്റിക്ക് ലഭിക്കുന്നുവെന്ന് ഗോവിന്ദൻ പറഞ്ഞു.

ജീവഭയം കൊണ്ട് പേരുകൾ വയ്ക്കുന്നില്ലെന്നാണ് കത്തുകളിൽ പരാമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘടന റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിമർശനം.

വിഭാഗീയത ഇനി അനുവദിക്കില്ലെന്ന് തിരുവല്ല ഏരിയാ കമ്മിറ്റിക്ക് ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. തിരുവല്ലയിലെ പ്രശ്നത്തിൽ ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം കുറ്റപ്പെടുത്താനാവില്ല. പണസമ്പാദന പ്രവണത നേതാക്കൾക്കിടയിൽ വർധിക്കുകയാണ്.

പത്തനംതിട്ടയിലെ പാർട്ടി കമ്യൂണിസ്റ്റ് മൂല്യങ്ങളില്‍നിന്നും ശൈലിയില്‍നിന്നും അകലുകയാണ്. മെറിറ്റും മൂല്യവും നോക്കാതെ ആളുകളെ നേതൃത്വത്തില്‍ കൊണ്ടുവരുന്നെന്നും ഗോവിന്ദൻ പറഞ്ഞു.