നിയമസഭാ തെരഞ്ഞെടുപ്പ്; മഹാരാഷ്ട്രയിൽ എൻഡിഎ മുന്നിൽ, ഝാർഖണ്ഡിൽ ലീഡ് പിടിച്ച് ഇന്ത്യാ സഖ്യം
നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നിൽ. മഹാരാഷ്‌ട്രാ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ആദ്യഘട്ട ഫലസൂചനകൾ ഭരണകക്ഷിയായ മഹായുതി സഖ്യത്തിന് അനുകൂലമാണ്. 211 സീറ്റുകളിലാണ് സഖ്യം ലീഡ് ചെയ്യുന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷമായ മഹാ വികാസ് അഘാഡി 68 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ തുടങ്ങിയ പ്രമുഖ നേതാക്കൾ മുന്നിലാണ്. ബാരാമതിയിൽ യുഗേന്ദ്ര പവാർ പിന്നിലാക്കി അജിത് പവാർ മുന്നിലാണ്. വാന്ദ്രേ ഈസ്റ്റിൽ സീഷാൻ സിദ്ധിഖ് മുന്നിലാണ്. എക്സിറ്റ് പോളുകളിൽ മഹാരാഷ്ട്രയിൽ എൻഡിഎ വിജയിക്കുമെന്നായിരുന്നു പ്രവചനം.
ജാർഖണ്ഡിൽ മത്സരം കടുക്കുകയാണ്. 37 സീറ്റിൽ ഇൻഡ്യ മുന്നണി മുന്നേറുമ്പോൾ 22 സീറ്റിൽ എൻഡിഎ പുറകെ തന്നെയുണ്ട്.