എച്ച്എംപിവി വൈറസ്; അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ നൽകിയ വാർത്തകൾ തെറ്റാണെന്ന് മന്ത്രി

  1. Home
  2. Trending

എച്ച്എംപിവി വൈറസ്; അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ നൽകിയ വാർത്തകൾ തെറ്റാണെന്ന് മന്ത്രി

veena


എച്ച്എംപിവി വൈറസുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ നൽകിയ വാർത്തകൾ തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഈ വൈറസ് മുൻപും ഡിറ്റക്ട് ചെയ്തിട്ടുള്ളതാണ്. പുതിയ വൈറസ് അല്ല. വൈറസിനെ നേരിടാൻ വേണ്ട മുൻകരുതലുകളെല്ലാം സംസ്ഥാനം എടുത്തിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. 

ജാഗ്രതയാണ് പ്രധാനം. മുൻകരുതലായി ഗർഭിണികളും രോഗികളും മാസ്ക് ധരിക്കണം. ഭയം വേണ്ട ജാഗ്രത നല്ലതാണെന്നും മന്ത്രി പറഞ്ഞു.  കെഎംസിഎൽ ആണ് മരുന്ന് സപ്ലൈ ചെയ്യുന്നത്. എല്ലാ മരുന്നും ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി ഉണ്ട്, ഒപ്പം ചില സാങ്കേതിക പ്രശ്നങ്ങളും. അതുടൻ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.