ബജറ്റ് ലൈവ് അപ്ഡേറ്റ്സ്: കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മൂന്നില്‍ നിന്ന് അഞ്ച് ലക്ഷമാക്കി; സർക്കാർ മെഡിക്കൽ കോളേജുകളിൽ 75,000 അധിക സീറ്റ്

  1. Home
  2. Trending

ബജറ്റ് ലൈവ് അപ്ഡേറ്റ്സ്: കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മൂന്നില്‍ നിന്ന് അഞ്ച് ലക്ഷമാക്കി; സർക്കാർ മെഡിക്കൽ കോളേജുകളിൽ 75,000 അധിക സീറ്റ്

budget


മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം ആരംഭിച്ചു. പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. മഹാകുംഭമേള നടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതണം ആരംഭിച്ചത്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ധനമന്ത്രി പറഞ്ഞു. ആറ് മേഖലകളിലാണ് ഈ ബജറ്റ് ഊന്നല്‍ നല്‍കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ധനമന്ത്രി നിര്‍മലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റാണിത്. കാര്‍ഷികം, വ്യാവസായികം, തൊഴില്‍, ആരോഗ്യം, നികുതി, കായികം തുടങ്ങി എല്ലാ മേഖലയിലും സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. മധ്യവര്‍ഗത്തിനും സാധാരണക്കാര്‍ക്കും അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന.

കേന്ദ്ര ബജറ്റില്‍ ഏറെ പ്രതീക്ഷയോടെയാണ് കേരളവും ഉറ്റുനോക്കുന്നത്. വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം തുറമുഖത്തിനും പ്രത്യേക പാക്കേജ് വേണമെന്നാണ് കേരളത്തിന്റെ ആവശ്യം.

ലൈവ് അപ്ഡേറ്റ്സ്

വികസിത് ഭാരത് വിഷൻ വഴികാട്ടുമെന്ന് ധനമന്ത്രി.

  • കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുക ലക്ഷ്യം
  • കാർഷിക മേഖലയ്ക്ക് പി.എം. ധൻധാന്യ പദ്ധതി
  • പരുത്തി കര്‍ഷകര്‍ക്ക് ദേശീയ പദ്ധതി, ധാന്യ വിളവിൽ സ്വയം പര്യാപ്ത ഉറപ്പാക്കും
  • കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മൂന്നില്‍ നിന്ന് അഞ്ച് ലക്ഷമാക്കി 
  • ബിഹാറിന് മഖാന ബോർഡ് പ്രഖ്യാപിച്ച് ധനമന്ത്രി. ഉത്പാദനം, മാർക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും. 
  • ലക്ഷദ്വീപിന് പ്രത്യേക പദ്ധതി.
  • മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി കൂടുതല്‍ വ്യാപകമാക്കും.
  • എം.എസ്.എം.ഇ.കള്‍ക്ക് ധനസഹായം ഉറപ്പാക്കും.
  • സസ്യാഹാരികളുടെ പ്രോട്ടീന്‍ എന്നറിയപ്പെടുന്ന മഖാന എന്ന താമരവിത്തിനായി പ്രത്യേക ബോര്‍ഡ്‌.
  • സ്ത്രീകൾ, എസ്‌സി/എസ്ടി, പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള നവസംരംഭകർക്ക് രണ്ട് കോടി രൂപയുടെ ടേം ലോൺ.
  • എല്ലാ സർക്കാർ സെക്കൻഡറി സ്കൂളുകളിലും ഇന്റർനെറ്റ്
  • ബീഹാറില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി സ്ഥാപിക്കും
  • അഞ്ച് ഐ.ഐ.ടി.കളിൽ അടിസ്ഥാന സൗകര്യ വികസനം. കൂടുതല്‍ സീറ്റുകള്‍ അനുവദിക്കും.
  • സർക്കാർ മെഡിക്കൽ കോളേജുകളിൽ കൂടുതൽ സീറ്റ്. അഞ്ച് വർഷത്തിനുള്ളിൽ 75,000 സീറ്റ് വർധിപ്പിക്കും.
  • ഐ.ഐ.ടി പട്‌ന വികസിപ്പിക്കും.
  • വഴിയോര കച്ചവടക്കാർക്ക് വായ്പ സഹായം
  • അങ്കണവാടികൾക്ക് പ്രത്യേക പദ്ധതി.
  • എ.ഐ. വികസനത്തിന് 500 കോടി 
  • അടല്‍ ഇന്നവേഷന്‍ മിഷന്റെ കീഴില്‍ രാജ്യത്തെ സ്‌കൂളുകളില്‍ അടല്‍ ടിങ്കറിങ് ലാബറട്ടറീസ് (എടിഎല്‍) സ്ഥാപിക്കും  
  • എ.ഐ. വിദ്യാഭ്യാസത്തിന് മൂന്ന് സെന്റര്‍ ഓഫ് എക്‌സലന്‍സ്‌.
  • പട്‌ന വിമാനത്താവളം നവീകരിക്കും.
  • അടുത്ത 10 വർഷത്തിനുള്ളിൽ പുതിയ സ്ഥലങ്ങളിൽ 100-ലധികം  പ്രാദേശിക വിമാനത്താവളങ്ങൾ
  • ജലജീവൻ പദ്ധതിയുടെ വിഹിതം വർധിപ്പിച്ചു. 2028 വരെ നീട്ടി
  • ഹോം സ്റ്റേക്കായി മുദ്ര ലോണുകൾ
  • ജില്ലാ ആശുപത്രികളില്‍ കാന്‍സര്‍ കേന്ദ്രം
  • 2028-ഓടെ എല്ലാവർക്കും കുടിവെള്ളം ഉറപ്പാക്കും.
  • കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പാക്കാന്‍ പദ്ധതി. 8 കോടി കുഞ്ഞുങ്ങള്‍ക്ക് നേട്ടമാകും.
  • 50 ടൂറിസ്റ്റ് കേന്ദ്രങ്ങൾ വികസിപ്പിക്കും. സംസ്ഥാനങ്ങളുടെ സഹായത്തോടെ പദ്ധതി. കൂടുതൽ തൊഴിൽ അവസരങ്ങൾ
  • പുതിയ ആധായനികുതി ബില്‍ അടുത്തമാസം
  • തെരുവോര കച്ചവടക്കാര്‍ക്ക് പ്രത്യേക പദ്ധതി. UPI ലിങ്ക്ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കും
  • ആണവ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം
  • ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം കൂട്ടി. 74 ശതമാനത്തില്‍ നിന്ന് FDI 100 ശതമാനമാക്കി
  • കാന്‍സടക്കം ഗുരുതര രോഗങ്ങള്‍ക്കുള്ള 36 മരുന്നുകളുടെ വില കുറയും
  • അഞ്ച് ലക്ഷം ആദിവാസി വനിതകള്‍ക്ക് നേട്ടമാകുന്ന പദ്ധതികള്‍
  • ഇന്ത്യ പോസ്റ്റിനെ ലോജിസ്റ്റിക്‌സ് കമ്പനിയാക്കി മാറ്റും. രാജ്യവ്യാപകമായി ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകള്‍ വഴി പദ്ധതി നടപ്പിലാക്കും