ട്രെയിനിൽ യാത്രക്കാരനു കുത്തേറ്റു; അക്രമിയെ പിടികൂടി ആർപിഎഫ്

  1. Home
  2. Trending

ട്രെയിനിൽ യാത്രക്കാരനു കുത്തേറ്റു; അക്രമിയെ പിടികൂടി ആർപിഎഫ്

MURDER


ട്രെയിനിൽ യാത്രക്കാരനു കുത്തേറ്റു. പരപ്പനങ്ങാടി സ്വദേശി ദേവനെയാണ് സഹയാത്രികൻ കുത്തിപ്പരുക്കേൽപ്പിച്ചത്. ഇയാളെ ആർപിഎഫ് പിടികൂടി. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെ മരുസാഗർ എക്‌സ്പ്രസ് ഷൊർണൂർ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. 

വാക്കുതർക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന. ജനറൽ കംപാർട്ട്‌മെന്റിൽ യാത്രചെയ്ത ദേവനെ കമ്പിപോലത്തെ ആയുധംകൊണ്ട് കണ്ണിന്റെ ഭാഗത്ത് കുത്തുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തെത്തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി ഓടി. ഇതിനിടയിൽ അക്രമി ഓടിരക്ഷപ്പെട്ടെങ്കിലും ആർപിഎഫിന്റെ പിടിയിലാകുകയായിരുന്നു.