വാങ്ങിയത് അഭിഭാഷക ഫീസ്, ജഡ്ജിക്ക് കൊടുക്കാന്‍ എന്നനിലയില്‍ കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് അഡ്വ.സൈബി ജോസ്

  1. Home
  2. Trending

വാങ്ങിയത് അഭിഭാഷക ഫീസ്, ജഡ്ജിക്ക് കൊടുക്കാന്‍ എന്നനിലയില്‍ കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് അഡ്വ.സൈബി ജോസ്

adv saiby


ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയ കേസില്‍ ആരോപണ വിധേയനായ ഹൈക്കോടതി അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെ പൊലീസ് ചോദ്യം ചെയ്തു. കൊച്ചിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍.

കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു സൈബി ജോസിനോട് പൊലീസ് നിര്‍ദേശിച്ചത്. അതുപ്രകാരം ഇന്ന് കമ്മീഷണ്‍ ഓഫീസിലെത്തുമെന്ന് പൊലീസ് അറിയിച്ചെങ്കിലും കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ചാണ് ഇയാളെ ചോദ്യം ചെയ്തതെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.

ഹൈക്കോടതി വിജിലന്‍സിന് മുന്‍പാകെ നല്‍കിയ മൊഴിയില്‍ സൈബി ജോസ് ഉറച്ചുനിന്നതായാണ് വിവരം. താന്‍ ഒരിക്കലും ജഡ്ജിക്ക് കൊടുക്കാന്‍ എന്നനിലയില്‍ കൈക്കൂലി വാങ്ങിയിട്ടില്ല. അഭിഭാഷകഫീസ് മാത്രമാണ് വാങ്ങിയിട്ടുള്ളതെന്നാണ് ഇയാള്‍ നല്‍കിയ മൊഴി.
നേരത്തെ കേസുമായി ബന്ധപ്പെട്ട സാക്ഷികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. സാക്ഷികളുടെയും സൈബിയുടെയും മൊഴിയും തമ്മില്‍ താരതമ്യപ്പെടുത്തിയ ശേഷം രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിക്കും.