രാധയുടെയും വിജയന്റെയും വീടുകൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി; കരിങ്കൊടി കാട്ടി എൽഡിഎഫ് പ്രവർത്തകർ

  1. Home
  2. Trending

രാധയുടെയും വിജയന്റെയും വീടുകൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി; കരിങ്കൊടി കാട്ടി എൽഡിഎഫ് പ്രവർത്തകർ

priyanka-gandhi


വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധി എംപിക്കെതിരെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വയനാട്ടിലേക്ക് പോകുന്നവഴി കണിയാരത്ത് വച്ച് പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധിച്ചു. മുദ്രാവാക്യങ്ങളുമായി എംപിയുടെ വാഹനത്തിന് നേരെയെത്തിയാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്രശ്നങ്ങൾ ഉള്ളപ്പോൾ മാത്രമാണ് എംപി വയനാട്ടിലെത്തുന്നതെന്ന് ആരോപിച്ചാണ് പ്രതിഷേധം.

പഞ്ചാരകൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്ക സന്ദർശിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളും ഒപ്പം ഉണ്ടായിരുന്നു. കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് ആശ്വസിപ്പിച്ചു. 20 മിനിട്ടോളം കുടുംബാംഗങ്ങൾക്കൊപ്പം പ്രിയങ്ക ഉണ്ടായിരുന്നു. കുടുംബത്തിന് എന്ത് ആവശ്യമുണ്ടെങ്കിലും ഒപ്പം ഉണ്ടാകുമെന്നും പ്രിയങ്ക ഉറപ്പ് നൽകി. അന്തരിച്ച മുൻ ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ വീടും സന്ദർശിച്ചു.

ശേഷം യുഡിഎഫ് നടത്തുന്ന മലയോര സംരക്ഷണ ജാഥയിൽ പ്രിയങ്ക ഭാഗമാകും. സുൽത്താൻ ബത്തേരിയിലെ ജാഥയിലെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യും. കൂടാതെ കളക്ടറോടൊപ്പമുള്ള യോഗത്തിലും പ്രിയങ്ക പങ്കെടുക്കും. കടുവയുടെ ആക്രമണത്തെത്തുടർന്ന് കടുത്ത പ്രതിഷേധം നടന്നതിനാൽ പ്രിയങ്കയ്ക്ക് ശക്തമായ സുരക്ഷയൊരുക്കിയിട്ടുണ്ട്.