കത്ത് വിവാദത്തിൽ മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താൻ; അത് ചിലർ മറന്നു; ശശി തരൂർ

  1. Home
  2. Trending

കത്ത് വിവാദത്തിൽ മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താൻ; അത് ചിലർ മറന്നു; ശശി തരൂർ

sasi tharoor


കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ നടക്കുന്ന യുഡിഎഫ് സമര വേദിയിലെത്തി ശശി തരൂർ. മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും ചിലർ അത് മറന്നുവെന്നും ശശി തരൂർ പറഞ്ഞു. മേയർ പാർട്ടി പ്രതിനിധിയായി പ്രവർത്തിക്കുകയാണെന്നും എല്ലാവരെയും ചതിച്ചുവെന്നും ശശി തരൂർ കുറ്റപ്പെടുത്തി.

പ്രതിഷേധിക്കുമ്പോൾ ക്രൂരമായ നിലപാടെടുകുകയാണ്. നാല് കെഎസ്‌യുക്കാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ജയിലിലായി. മഹിളാ കോൺഗ്രസുകാർ ആശുപത്രിയിലാണ്. ഇതോന്നും ഒരിക്കലും ക്ഷമിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ ശശി തരൂർ, പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന മേയറായി ആര്യ രാജേന്ദ്രൻ മാറിയെന്നും കുറ്റപ്പെടുത്തി. ഇങ്ങനെയല്ല ജനാധിപത്യം വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.