കൊല്ലത്ത് പോക്സോ കേസില്‍ അധ്യാപകന്‍ പിടിയില്‍

  1. Home
  2. Trending

കൊല്ലത്ത് പോക്സോ കേസില്‍ അധ്യാപകന്‍ പിടിയില്‍

arrest


കൊല്ലത്ത് പോക്സോ കേസില്‍ അധ്യാപകന്‍ പിടിയില്‍. കിഴക്കേ കല്ലടയിലെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകന്‍ ജോസഫ് ആണ് പിടിയിലായത്. പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ അടക്കം നിരവധി പേര്‍ അധ്യാപകനെതിരെ പരാതിയുമായി രംഗത്തു വന്നിരുന്നു.

സ്‌കൂളില്‍ നിന്നും പ്ലസ്ടു പഠനം കഴിഞ്ഞുപോയ ഒരു പെണ്‍കുട്ടിയാണ് അധ്യാപകനെതിരെ ആദ്യം സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയത്. ഇതിനു പിന്നാലെ മറ്റൊരു കുട്ടിയും പരാതിയുമായി രംഗത്തു വന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പരാതി ശിശുസംരക്ഷണ സമിതിക്കും പൊലീസിനും കൈമാറുകയായിരുന്നു.

പരാതിയിന്മേല്‍ കേസെടുത്ത പൊലീസ് അധ്യാപകനെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അധ്യാപകനെതിരെ സ്‌കൂളില്‍ പഠിക്കുന്ന നിരവധി കുട്ടികള്‍ പരാതിയുമായി രംഗത്തു വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.