മുഖ്യമന്ത്രിയും സിപിഎമ്മും സനാതന ധർമ്മത്തെ സംഘപരിവാറിന് കൊടുക്കുന്നു; വിഡി സതീശന്‍
സനാതന ധർമ്മം അശ്ലീലം എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി വി ഗോവിന്ദൻ പറഞ്ഞത്.അത് അജ്ഞതയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയും സിപിഎമ്മും സനാതന ധർമ്മത്തെ സംഘപരിവാറിന് കൊടുക്കുന്നു.സംഘപരിവാറിന്‍റെ കീഴിൽ കൊണ്ട് കെട്ടാനുള്ള ഗൂഢ നീക്കമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി
ക്ഷേത്രത്തില്‍ ഷർട്ട് ധരിച്ച് കയറുന്നത് സംബന്ധിച്ച വിവാദം അതാത് സമുദായങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കണം.അല്ലാതെ പൊതു ചർച്ച അല്ല വേണ്ടത്.മുഖ്യമന്ത്രി അഭിപ്രായം പറയുന്നതിൽ തെറ്റില്ല.എന്നാൽ സനാതന ധർമ്മം ചാതുർവർണ്യം എന്ന് പറയുന്ന തെറ്റാണ്.കാവി ഉടുത്തവരെല്ലാം ആർഎസ്എസ് അല്ലെന്നും അദ്ദേഹം പറഞ്ഞു
എല്ലാ നേതാക്കന്മാരോടും എല്ലാ സമുദായ നേതാക്കന്മാരോടും നല്ല ബന്ധം സ്ഥാപിക്കാനാണ് പറഞ്ഞിട്ടുള്ളത്.തന്നെ മാർത്തോമ സഭ ഇന്ന് റാന്നിയിൽ പരിപാടിക്ക് വിളിച്ചു. അതൊരു അംഗീകാരമായി കാണുന്നു.നാളെ ഓർത്തഡോക്സ് സഭയുടെ പരിപാടിയിൽ മുഖ്യാതിഥിയാണ്.അതേപോലെയാണ് രമേശ് ചെന്നിത്തലയെ എൻഎസ്എസ് വിളിച്ചത്. ചെന്നിത്തല ഉറപ്പായും മുനമ്പത്ത് പോകണം.മുൻ പ്രതിപക്ഷ നേതാവാണ് അദ്ദേഹമെന്നും സതീശന്‍ പറഞ്ഞു