തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട സംഭവം: പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി തിരുവമ്പാടി ദേവസ്വം: ഹൈക്കോടതിയിൽ സത്യവാങ്മൂലം

  1. Home
  2. Trending

തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട സംഭവം: പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി തിരുവമ്പാടി ദേവസ്വം: ഹൈക്കോടതിയിൽ സത്യവാങ്മൂലം

high court


പൂരം അലങ്കോലപ്പെടുത്തിയത് പൊലീസെന്ന് ആവർത്തിച്ച് തിരുവമ്പാടി ദേവസ്വം. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ പൊലീസിന്റെ ഇടപെടലും വീഴ്ചകളും തിരുവമ്പാടി ദേവസ്വം ഉന്നയിച്ചു. പൂരം എഴുന്നള്ളിപ്പില്‍ പൊലീസ് ഇടപെട്ടുവെന്നും സ്വരാജ് റൗണ്ടിലെ എല്ലാ വഴികളും പൊലീസ് ബ്ലോക്ക് ചെയ്തുവെന്നും പൊതുജനത്തിന് എഴുന്നള്ളിപ്പ് കാണാനുള്ള അവസരം നിഷേധിച്ചുവെന്നും വിമർശനമുണ്ട്.

പൊലീസിന്റെ ഇടപെടല്‍ മൂലം മഠത്തില്‍വരവ് പേരിന് മാത്രമായി ചുരുക്കി, നിഷ്‌കളങ്കരായ പൂരപ്രേമികളെ തടയുന്നതിനായി പൊലീസ് ബലപ്രയോഗം നടത്തി, പൂരം നടത്തിപ്പില്‍ മതിയായ കാരണങ്ങളില്ലാതെയാണ് പൊലീസ് ഇടപെട്ടത്, പൊലീസ് ഏകപക്ഷീയമായും അപക്വമായും പെരുമാറിയെന്നും സത്യവാങ്മൂലത്തിൽ വിമർശിക്കുന്നു. പൊലീസ് ബൂട്ടിട്ട് ക്ഷേത്ര പരിസരത്ത് കയറിയെന്നും തിരുവമ്പാടി ദേവസ്വം സത്യവാങ്മൂലത്തിൽ വിമർശിക്കുന്നു.