ക്രൈസ്തവ സഭകളുടെ പിന്തുണ ഉറപ്പിക്കാന്‍ നീക്കം സജീവമാക്കി വി ഡി സതീശന്‍; മാരാമണ്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും

  1. Home
  2. Trending

ക്രൈസ്തവ സഭകളുടെ പിന്തുണ ഉറപ്പിക്കാന്‍ നീക്കം സജീവമാക്കി വി ഡി സതീശന്‍; മാരാമണ്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും

VD


 

ക്രൈസ്തവസഭകളുടെ പിന്തുണ ഉറപ്പിക്കാന്‍ നീക്കം സജീവമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാരാമണ്‍ കണ്‍വെന്‍ഷനില്‍ വി ഡി സതീശന്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം മന്നം ജയന്തി ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍നില്‍ക്കെയാണ് നേതാക്കളുടെ തിരക്കിട്ട നീക്കം.


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തണമെങ്കില്‍ കോണ്‍ഗ്രസിന് സാമുദായിക പിന്തുണ ആവശ്യമാണ്. ഫെബ്രുവരി 15 നാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഫെബ്രുവരി അവസാനം നടക്കുന്ന കെസിബിസി സമ്മേളനത്തിലും വി ഡി സതീശന്‍ പങ്കെടുക്കും.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ലത്തീന്‍സഭയുടെ യോഗത്തിലും കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യസേവന വിഭാഗത്തിൻ്റെ പരിപാടിയിലും വി ഡി സതീശന്‍ ആയിരുന്നു മുഖ്യാതിഥി.