പ്രായക്കുറവ് തോന്നിപ്പിക്കുവാൻ സ്ഥിരമായി ഐസ് വാട്ടർ ഫേസ് വാഷ് ചെയ്യാം 

 

രാവിലെ എണീറ്റാൽ തന്നെ മുഖത്ത് ഫേയ്സ്മാസ്‌ക്കുകളും അതുപോലെതന്നെ, മസാജും നൽകുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിനും അതുപോലെതന്നെ മുഖത്തെ പഫിനസ്സ് കുറയ്ക്കുന്നതിനുമെല്ലാം സഹായിക്കുന്ന ഒരു കാര്യമാണ്. പലതരത്തിൽ ഐസ് ഉപുയോഗിക്കുന്നവരുണ്ട്.

ചിലർ ഐസ് ക്യൂബ്സ് എടുത്ത് അത് നല്ല വൃത്തിയുള്ള തുണിയിലാക്കി അതുകൊണ്ട് മുഖത്ത് മസാജ് ചെയ്ത് കൊടുക്കുന്നവരുമുണ്ട്. ചിലർ, പല ഫേയ്സ്പാക്കുകൾ ഉപയോഗിച്ചതിനുശേഷം മുഖത്ത് ഐസ് മസാജ് കൊടുക്കാറുണ്ട്. എന്നാൽ, ചിലർ ഐസ് വാട്ടറിൽ മുഖം മുക്കി വയ്ക്കാറുമുണ്ട്. രാവിലെതന്നെ ഇത്തരത്തിൽ ഐസ് വാട്ടറിൽ മുഖം കഴുകുന്നതുമൂലം മുഖത്തിനും പലതരത്തിലുള്ള ഗുണങ്ങൾ ലഭിക്കുന്നുണ്ട്.

ഐസ് വാട്ടർ ഫേസ് വാഷ്

രാവിലെതന്നെ എണീറ്റ് വരുമ്പോൾ ചിലർക്ക് മുഖമെല്ലാം തന്നെ നല്ലപോലെ ചീർത്തിരിക്കുന്നത് കാണാം. ചിലർക്കാണെങ്കിൽ മുഖത്ത് കുരുവരിക, അതുപോലെ, ബ്ലാക്ക്ഹെഡ്സ് വരുന്ന പ്രശ്നങ്ങളെല്ലാം തന്നെ കണ്ടുവരാറുണ്ട്. എന്നാൽ, ഇതിനെയെല്ലാം ഇല്ലാതാക്കി, ചർമ്മത്തിന്റെ സൗന്ദര്യം നല്ലരീതിയിൽ കാത്തു സംരക്ഷിക്കുന്നതിന് ഐസ് വാട്ടർ കൊണ്ട് മുഖം കഴുകുന്നതിലൂടെ സാധിക്കും.

ഐസ് ഫേയ്സ് വാഷ് ഉപയോഗിക്കുന്നതുമൂലം ചർമ്മത്തിന് പലതരത്തിലുള്ള ഉപയോഗമുണ്ട്. ഇന്ന് പല ഫിലിം സ്റ്റാർസും തങ്ങളുടെ ചർമ്മം സംരക്ഷിക്കുവാനായി ചെയ്യുന്ന ഒരു കര്യമാണ് ഇത്. പലരും തങ്ങളുടെ ഈ റൂട്ടീൻ സോഷ്യൽമീഡിയയിലൂടെ ഷെയർ ചെയ്തിട്ടുമുണ്ട്. ഇതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

മുഖക്കുരു കുറയ്ക്കുവാൻ സഹായിക്കുന്നു

ഐസിൽ ആന്റി- ഇൻഫ്ലമേറ്ററി പ്രോപർട്ടീസ് അടങ്ങിയിരിക്കുന്നതിനാൽ തന്നെ ഇത് മുഖത്ത് കുരുക്കൾ ഉണ്ടാകാതെ തടയുന്നതിനും അതുപോലെ, മുഖത്ത് വന്നിരിക്കുന്ന കുരുക്കൾ കുറയ്ക്കുന്നതിനും പാടുകൾ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. കാരണം നമ്മളുടെ മുഖത്ത് കുരുക്കൾ വരുന്നതിന് പ്രധാന കാരണം അമിതമായി ഉണ്ടാകുന്ന സെബം ആണ്. ഐസ് ഫേയ്സ് വാഷിലൂടെ ഇത് കുറയ്ക്കുവാൻ സാധിക്കുന്നുണ്ട്.

മുഖത്തിന്റേയും അതുപോലെ കണ്ണിന്റേയും ചീർമ്മത കുറയ്ക്കുന്നു

പലകാരണത്താൽ മുഖത്തിനും അതുപോലെ കണ്ണുകൾക്കും ചീർമ്മത വരാറുണ്ട്. ചിലർക്ക് ഉറക്കം വരാതിരിക്കുമ്പോൾ, ചിലർക്ക് അമിതമായി ക്ഷീണം അനുഭവപ്പെടുമ്പോൾ അല്ലെങ്കിൽ ചില ആരോഗ്യവശങ്ങൾ മൂലമെല്ലാം തന്നെ കണ്ണിനുമെല്ലാം ചീർമ്മത അനുഭവപ്പെടാറുണ്ട്. ഇത്തരം ചീർമ്മത കുറയ്ക്കുവാൻ ഐസ് വാട്ടർ വാഷ് നല്ലതാണ്.

നമ്മൾ ശരീരത്തിൽ നീര് വന്നാൽ അവിടെ ഐസ് ഉപയോഗിക്കാറുണ്ട്. അതായത്, ഐസിന് നീര്, ചീർമ്മത എന്നിവയെല്ലാം തന്നെ കുറയ്ക്കുവാനുള്ള ശേഷിയുണ്ട്. അതുകൊണ്ടുതന്നെ ഐസ് വാട്ടർ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ഉപയോഗിച്ച് കുറച്ച് നിമിഷങ്ങൾക്കുള്ളിൽതന്നെ കണ്ണുകളിൽ വ്യത്യാസം കാണുവാൻ സാധിക്കുന്നതാണ്.

സ്‌കിൻ ഗ്ലോ ലഭിക്കുവാൻ സഹായിക്കുന്നുണ്ട്.

സ്ഥിരമായി ഐസ് വാട്ടർ ഉപയോഗിച്ച് മുഖം കഴുകിയാൽ മുഖത്തിന് നല്ല ഗ്ലോ ലഭിക്കുവാൻ സഹായിക്കുന്നുണ്ട്. നമ്മൾ വില കൂടിയ ബ്യൂട്ടി പ്രോഡക്ട്സ് വാങ്ങി പൈസ കളയുന്നതിനേക്കാൾ എല്ലാകൊണ്ടും നല്ലതും ലാഭവും ഈ മേത്തേഡ് ആണ്. ഐസ് വാട്ടറിൽ മുഖം മുക്കി വയ്ക്കുന്നതിലൂടെ മുഖത്തെ ബ്ലഡ് സർക്കുലേഷൻ കൂടുന്നതിനും ഓക്സിജൻ ലെവൽ കൂടി മുഖത്തിന് വേണ്ടത്ര പോഷകങ്ങൾ ലഭിക്കുകയും ഇത് ചർമ്മം നല്ല സുന്ദരമാക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.

കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ കുറയ്ക്കുന്നു

പലർക്കും അമിതമായിട്ടുള്ള സൈട്രസ്സ് മൂലം കണ്ണിനു ചുറ്റും കറുപ്പ് കാണാറുണ്ട്. ഇത്തരം കറുപ്പ് കുറയ്ക്കുവാൻ ഏറ്റവും നല്ല മാർഗ്ഗമാണ് ഐസ് വാട്ടറിൽ മുഖം മുക്കി വയ്ക്കുക എന്നത്. അടുപ്പിച്ച് ചെയ്യുന്നതിലൂടെ മാത്രമാണ് നല്ല റിസൾട്ട് ലഭിക്കുകയുള്ളൂ.

സ്‌കിൻ ടൈറ്റായിരിക്കുവാൻ സഹായിക്കുന്നു

ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കുനതിനും അതുപോലെ, ചർമ്മം നല്ലപോലെ സ്മൂത്താകുന്നതിനും ഇത് സഹായിക്കുന്നുണ്ട്. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനും അതുപോലെ, ചർമ്മത്തിലെ കോശങ്ങളെ ആരോഗ്യമുള്ളതാക്കുന്നതിനും സഹായിക്കുന്നു.