ഗൗണിൽ സുന്ദരിയായി സ്റ്റെഫി ലിയോൺ

 

മലയാള സീരിയൽ രംഗത്തെ ശ്രദ്ധേയ താരമാണ് സ്‌റ്റെഫി ലിയോൺ. മികച്ച അഭിനയ ശൈലിയാണ് സ്റ്റെഫിയെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറ്റിയത്. അതുകൊണ്ട് തന്നെ മികച്ച വേഷങ്ങൾ താരത്തെ തേടിയെത്താറുമുണ്ട്. ഏഴ് സീരിയലുകളിലാണ് സ്റ്റെഫി ഇതുവരെ നായിക വേഷത്തിലെത്തിയത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ലൊക്കേഷൻ ചിത്രങ്ങളും മറ്റ് വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. തന്റെ പുതിയ ഫോട്ടോഷൂട്ട്‌ വീഡിയോയുമായാണ് സ്റ്റെഫി ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. പ്രസന്നത നിറഞ്ഞ മുഖവുമായാണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്യുന്നത്. സ്ലീവ്ലസ് ഗൗണിൽ സുന്ദരിയായാണ് സ്റ്റെഫി ഷൂട്ടിൽ എത്തുന്നത്. വീഡിയോക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽക്കുന്നത്. ഹിന്ദി നടി കങ്കണയെ പോലുണ്ടെന്നാണ് ഒരാളുടെ കമന്റ്. എന്തായാലും സ്റ്റെഫിയുടെ ഫോട്ടോഷൂട്ട് ഹിറ്റായിക്കഴിഞ്ഞു.

മികച്ചൊരു നർത്തകി കൂടിയാണ് താരം. അവതാരകയായും താരം തിളങ്ങിയിട്ടുണ്ട്. കേരളനടനത്തിനു ദേശീയ തലത്തിൽ പുരസ്‍കാരം ലഭിച്ചു. അതിനുശേഷമാണ് അഭിനയരംഗത്തേക്കു തിരിയുന്നത്. ഇപ്പോൾ നൃത്തവും അഭിനയത്തോടൊപ്പം തന്നെ കൊണ്ടുപോകുന്നുണ്ട് സ്റ്റെഫി.