തിളക്കവും ആരോഗ്യവുമുള്ള ചർമ്മത്തിനായി ഈ ആറു കാര്യങ്ങൾ ശീലമാക്കാം
സ്വന്തം ചർമ്മം തിളങ്ങണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതുമെല്ലാം ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുമെന്ന് എല്ലാവർക്കും അറിയാം. അതിലുപരിയായി എന്ത് ചെയ്യണമെന്ന് അധികമാർക്കും അറിയില്ല. പരസ്യങ്ങളിൽ കാണുന്ന എല്ലാ സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങിയത് കൊണ്ട് കാര്യമുണ്ടാകില്ല. എന്നാൽ ചർമ സംരക്ഷണത്തിന് ഈ ആറു കാര്യങ്ങൾ നിങ്ങൾ ശീലമാക്കിയാൽ വലിയ മാറ്റങ്ങളുണ്ടാകും.
∙ മോയ്‌സ്ചറൈസര്‍
ഈര്‍പ്പത്തിന്റെ അഭാവം മൂലം മുഖക്കുരു ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് മോയ്ച്ചറൈസ് ചെയ്യേണ്ടത് അത്യാവശ്യമാണ്. കുളി കഴിഞ്ഞ ഉടനെയും ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുമ്പുമാണ് മോയ്‌സ്ചറൈസ് ചെയ്യാനുള്ള ഏറ്റവും നല്ല സമയം.
∙ ക്ലെന്‍സര്‍
ചർമത്തിന്റെ തരം നോക്കിയവണം ക്ലെന്‍സര്‍ തിരഞ്ഞെടുക്കേണ്ടത്. കൃത്യമായ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ മികച്ച ചർമ ഘടന ഉണ്ടാക്കാം. എന്നാൽ അമിത അളവിലും തെറ്റായ പ്രൊഡക്ട്റ്റ്‌സും ഉപയോഗിക്കുന്നത് കൂടുതല്‍ ചർമസംരക്ഷണ പ്രശ്‌നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയുമുണ്ട്.
∙ വെള്ളം
സ്വയം ഹൈഡ്രേറ്റ് ചെയ്യുക എന്നത് ചർമ സംരക്ഷണത്തിന് വളരെ പ്രധാനമാണ്. തിളങ്ങുന്ന ചർമത്തിനും, വരണ്ടതും ചൊറിച്ചിലുള്ളതും മങ്ങിയതുമായ ചർമം ഒഴിവാക്കാനും ദിവസവും ധാരാളം വെള്ളം കുടിക്കണം.
∙ സണ്‍സ്‌ക്രീന്‍
നിലവിലെ കാലാവസ്ഥയിൽ സണ്‍സ്‌ക്രീന്‍ നിർബന്ധമായും ഉപയോഗിക്കണം. പുറത്തിറങ്ങുമ്പോഴെല്ലാം മികച്ച സണ്‍സ്‌ക്രീന്‍ ഉപയോഗിച്ച് ലെയര്‍ അപ്പ് ചെയ്യാന്‍ മറക്കരുത്. ചർമത്തിൽ കരുവാളിപ്പ്, വരള്‍ച്ച, പ്രായക്കൂടുതൽ തോന്നിപ്പിക്കൽ, പിഗ്മെന്റേഷന്‍ എന്നിവ ഇല്ലാതാക്കാൻ ഇത് സഹായിക്കും.
∙ വിറ്റാമിന്‍ സി
വിറ്റാമിന്‍ സി യുടെ ഉപയോഗം നിങ്ങളുടെ ചർമത്തെ സൂര്യാഘാതത്തില്‍ നിന്ന് സംരക്ഷിക്കും. കാലക്രമേണ നിങ്ങള്‍ക്ക് തിളക്കമുള്ളതും മൃദുവുമായ ചർമം ലഭിക്കുകയും ചെയ്യും.
∙ നന്നായി മുഖം കഴുകാം
മുഖം കഴുകുമ്പോള്‍ ചെറുചൂടുവെള്ളമോ തണുത്ത വെള്ളമോ ഉപയോഗിക്കാന്‍ ശ്രമിക്കുക. ചൂടുവെള്ളം നിങ്ങളുടെ ചർമത്തിലെ സുഷിരങ്ങള്‍ തുറക്കുകയും ചർമത്തിന് വളരെ തീവ്രത നല്‍കുകയും ചെയ്യും. തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകുന്നതും ഐസ് പാക്ക് വച്ച് മുഖത്ത് മസാജ് ചെയ്യുന്നതും ചർമത്തെ കൂടുതൽ ചെറുപ്പമാക്കും.