ചുണ്ടുകളുടെ നിറം നഷ്ടമാകുന്നുണ്ടോ?; ഈ വഴികൾ പരീക്ഷിക്കാം 

 

ചുണ്ടുകളുടെ നിറം നഷ്ടമാകുന്നത് പലരെയും അലട്ടുന്ന പ്രശ്‌നമാകാം. അധരങ്ങൾ മനോഹരമാക്കാൻ വീട്ടിൽ പരീക്ഷിക്കാം ഇക്കാര്യങ്ങൾ.

  • പ്രകൃതിദത്തമായ ഒരു ലിപ്സ്റ്റിക് ആണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട്  ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. തണുത്തു കഴിയുമ്പോൾ ഈ കഷ്ണം എടുത്തു ചുണ്ടിൽ ഉരസുക. ഇത് പതിവായി ചെയ്യുന്നത് അധരങ്ങൾക്ക് ആകർഷകത്വം കൂടാനും നിറം വർധിക്കാനും സഹായിക്കും. 
  • വെള്ളരിക്കയുടെ നീര് എടുത്തതിനു ശേഷം ചുണ്ടുകളിൽ തേയ്ച്ചു പിടിപ്പിക്കുക. ഉണങ്ങുമ്പോൾ മൃദുവായി നനഞ്ഞ തുണികൊണ്ട് തുടച്ചു കളയാം. ഇത് പതിവായി ചെയ്യുന്നത് ചുണ്ടുകൾക്ക് നിറം ലഭിക്കാൻ സഹായിക്കും.
  • ബദാം ഓയിൽ ആണ് അടുത്ത പ്രതിവിധി. രാത്രി ഉറങ്ങുന്നതിന് മുമ്പ് ബദാം ഓയിൽ ചുണ്ടുകളിൽ നന്നായി തേയ്ച്ചു പിടിപ്പിക്കാം.
  • ചുണ്ടുകൾക്കുള്ള ഏറ്റവും മികച്ച പ്രതിവിധിയാണ് ഗ്ലിസറിൻ. വരണ്ട ചർമ്മത്തിൽ ജലാംശം നിലനിർത്താൻ ഗ്ലിസറിൻ സഹായിക്കും. ഇതിനായി രാത്രി ഉറങ്ങുന്നതിന് മുമ്പ് പാൽപ്പാട, നാരങ്ങാനീര്, ഗ്ലിസറിൻ എന്നിവ സമം ചേർത്തു ചുണ്ടുകളിൽ പുരട്ടണം. ഇങ്ങനെ പതിവായി ചെയ്താൽ ചുണ്ടുകൾക്കു നല്ല നിറം കിട്ടും. അതുപോലെ തന്നെ, ഗ്ലിസറിനും തേനും നാരങ്ങാനീരും ചേർത്തു ചുണ്ടിൽ മസാജ് ചെയ്യുന്നതും ചുണ്ടിനു നിറവും ഭംഗിയും ലഭിക്കാൻ സഹായിക്കും. 
  • നാരങ്ങാ നീരിനു ചുണ്ടിലെ അഴുക്കുകൾ കളയാനുള്ള കഴിവുണ്ട്, തേൻ മൃദു ആക്കുകയും ചെയ്യും. അതിനാൽ നാരങ്ങാ നീരും തേനും തുല്യ അളവിൽ എടുക്കുക. ശേഷം ഈ മിശ്രിതം ചുണ്ടിനു മുകളിൽ തേയ്ച്ചു പിടിപ്പിച്ചു ഒരു മണിക്കൂറിനു ശേഷം നനഞ്ഞ തുണി കൊണ്ട് ചുണ്ടുകൾ മൃദുവായി ഒപ്പിയെടുത്ത് വൃത്തിയാക്കുക. 
  • രാത്രി കിടക്കുന്നതിന് മുമ്പ് നെയ്യോ വെണ്ണയോ ചുണ്ടിൽ പുരട്ടുന്നതും ചുണ്ടിന് നിറം വയ്ക്കാൻ സഹായിക്കും.