ലിപ്സ്റ്റിക് ഉപയോഗിക്കുന്നവർ ഈ ഏഴ് കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക

 
ഏതെങ്കിലും ലിപ്സ്റ്റിക്ക് വാങ്ങി വാങ്ങി ഉപയോഗിക്കുന്നത് ആരോഗ്യകരമായ മേക്കപ്പ് രീതിയല്ല. ലിപ്സ്റ്റിക്ക് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അത് ഇവയാണ്.
1)കരുവാളിപ്പുള്ള ചുണ്ടുകൾ ആണെങ്കിൽ ലിപ്സ്റ്റിക്ക് ഇടുന്നതിന് മുമ്പ് ഒരല്പം ഫൗണ്ടേഷൻ ചുണ്ടുകളിൽ കൂടെ തേച്ച ശേഷം ലിപ്സ്റ്റിക്കിൽ തേക്കാം. കരുവാളിച്ച ചുണ്ടുകളിൽ നേരിട്ട് ലിപ്സ്റ്റിക്ക് ഇട്ടാൽ ചുണ്ടിന്റെ വശങ്ങൾ കൂടുതൽ ഇരുണ്ടതായി തോന്നും
2)ലിപ്സ്റ്റിക്ക് ഇടുന്നത്തിനു മുമ്പ് ചുണ്ടുകളിൽ അല്പം ലിപ് ബാം പുരട്ടുന്നത് എപ്പോഴും നല്ലതാണ്. എങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ചുണ്ടുകൾ കറുത്ത് പോകുന്നത് തടയും. കൂടാതെ ചുണ്ടുകൾക്ക് വരൾച്ചയും അനുഭവപ്പെടില്ല.
3)പാർട്ടിക്ക് പോകുമ്പോഴും ജോലി സ്ഥലത്തേയ്ക്ക് പോകുമ്പോഴും ഒരേ തരം മേക്കപ്പ് അല്ല വേണ്ടതെന്ന് എല്ലാവർക്കും അറിയാം. ജോലി സ്ഥലത്തേയ്ക്ക് ഫോർമൽ മേക്കപ്പ് അനാവശ്യം.
പൊട്ടലോ പാടുകളോ ഒന്നും ഇല്ലാത്ത ചുണ്ടുകൾക്ക് ഫോർമൽ മേക്കപ്പ് ചെയ്യുമ്പോൾ ഏതെങ്കിലും ന്യൂഡ് അല്ലെങ്കിൽ ന്യൂട്രൽ നിറങ്ങളോ പിങ്ക്, മെറൂൺ എന്നീ നിറങ്ങളിൽ ഏതെങ്കിലുമോ ഉപയോഗിച്ച് നേരിയ കൊട്ട് ഇടാം. പാർട്ടിക്ക് പോകുന്നവർക്ക് നല്ല ബ്രൈറ്റ് നിറമുള്ള ലിപ്സ്റ്റിക്ക് ഇടാവുന്നതാണ്.
4)ലിപ്സ്റ്റിക്ക് ഇട്ട ശേഷം ഒരു ടിഷ്യൂ പേപ്പർ കൊണ്ട് രണ്ട് ചുണ്ടുകളുടെയും ഇടയിൽ വെച്ച് അമർത്തിയാൽ ചുണ്ടുകളിൽ കൂടുതലായുള്ള ലിപ്സ്റ്റിക്ക് പോയി നല്ല ഒരു ഫിനിഷിങ് ലുക്ക് കിട്ടുന്നതാണ്.
5) നല്ല കറുത്ത ചുണ്ടുകൾ ആണെങ്കിൽ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് ലിപ് ഗ്ലോസ് ഉപയോഗിക്കുന്നതാണ്. ഇത്തരം ചുണ്ടുകളിൽ ലിപ്സ്റ്റിക്ക് ഉപയോഗിച്ചാൽ അവ കൂടുതൽ കറുത്തതായി തോന്നും.
6)കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ആദ്യം ഒഴിവാക്കേണ്ടതും ചുണ്ടുകളുടെ സംരക്ഷണത്തിന് അത്യാവശ്യമാണ്
7)ലിപ്സ്റ്റിക്ക് ഇടുന്നത് പോലെ തന്നെ പ്രാധാന്യം ഉണ്ട് അത് നീക്കം ചെയ്യുന്നതിനും. രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ലിപ്സ്റ്റിക്ക് ഉൾപ്പടെയുള്ള മേക്കപ്പ് മുഖത്ത് നിന്ന് നിർബന്ധമായും നീക്കം ചെയ്തിരിക്കണം. കേവലം ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് മേക്കപ്പ് തുടച്ച് കളയുന്ന രീതിയാണ് നിങ്ങൾ പിന്തുടരുന്നതെങ്കിൽ ഇനി അത് വേണ്ട. പകരം ബേബി ഓയിലോ അല്ലെങ്കിൽ നല്ലൊരു ക്ലെൻസറോ ഉപയോഗിച്ച് മുഖവും ചുണ്ടുകളും മസ്സാജ് ചെയ്ത ശേഷം ഫേസ് വാഷ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം. അതിനു ശേഷം വൃത്തിയുള്ള ഒരു തുണിയോ ടിഷ്യൂവോ ഉപയോഗിച്ച് വെള്ളം ഒപ്പിക്കളയാം