വിറ്റാമിൻ സി സെറം ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

ചർമത്തിന്റെ ആരോ​ഗ്യത്തിന് ഒട്ടു ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് വിറ്റാമിൻ സി. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനൊപ്പം ചർമത്തിന്റെ തിളക്കം മെച്ചപ്പെടുത്താനും സഹായിക്കും. ബ്രോക്കോളി, നാരങ്ങ തുടങ്ങിയ പല സിട്രസ് പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ സി സെറം നേരിട്ട് ചർമത്തിൽ പുരട്ടുന്നത് ഫലം ഇരട്ടിയാക്കും.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വിറ്റാമിൻ സി സെറം ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. വിറ്റാമിൻ സി സെറം ആദ്യമായി ഉപയോ​ഗിക്കുമ്പോൾ ചിലർക്ക് ചർമത്തിൽ ചുവപ്പ്, ചൊറിച്ചിൽ അല്ലെങ്കിൽ മുഖക്കുരു പോലുള്ളവ അനുഭവപ്പെടാം. വിറ്റാമിൻ സി ശക്തമായ ഒരു ആന്റിഓക്സിജന്റ് ആണെങ്കിലും എല്ലാവർക്കും ഓരേ രീതിയിൽ ​ഗുണം ചെയ്യണമെന്നില്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പരസ്യങ്ങളുടെയും റീലുകളുടെയോ പിന്നാലെ പോകാതെ, ചര്‍മ്മത്തിന്‍റെ സ്വഭാവമറിഞ്ഞ്, ആവശ്യമായ പോഷകങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

വിറ്റാമിൻ സി സെറം ​ഗുണങ്ങൾ
ആന്റിഓക്സിഡന്റുകൾ, ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ എന്നിവയാൽ സമ്പന്നമാണ് വിറ്റാമിൻ സി. ചർമത്തി് അത്യാന്താപേക്ഷിതമായ കൊളാജൻ ഉൽപാദിപ്പിക്കുന്നതിനും അപകടകരമായ യുവി രശ്മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നതിനും വിറ്റാമിൻ സി പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.