കണ്ണിന് ചുറ്റുമുള്ള കരുവാളിപ്പ് മാറ്റാൻ വഴിയുണ്ട്; ദീർഘ നേരം ഫോണുപയോഗിക്കുന്നവർ ഇതൊന്ന് അറിയൂ
ദീർഘസമയം ഫോൺ ഉപയോഗിക്കുന്നവരെ അലട്ടുന്ന പ്രശ്‌നമാണ് കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം. ഇക്കാരണം കൊണ്ടല്ലാതെ മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങൾ മൂലവും കണ്ണിന് ചുറ്റും കരുവാളിപ്പ് വരാം. കണ്ണിന് ചുറ്റുമുള്ള ചർമ്മത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുന്നത് എപ്പോഴും ക്ഷീണിതരാണെന്ന പ്രതീതി സൃഷ്ടിക്കാൻ കാരണമാകും. ഇത് ഒഴിവാക്കാനായി മേക്കപ്പിനെ അടക്കം ആശ്രയിക്കുന്നവരുണ്ട്. എന്നാൽ അതൊരു താത്ക്കാലിക പരിഹാരം മാത്രമാണ്. ഈ പ്രശ്‌നത്തിന് കുറഞ്ഞ ചെലവിൽ തന്നെ പ്രതിവിധി തേടാമെന്നതാണ് യാഥാർത്ഥ്യം.
എന്നാൽ നിങ്ങൾ ദിവസവും മണിക്കൂറുകൾ ഫോണിന് മുന്നിൽ ചെലവഴിക്കുന്നവരാണെങ്കിൽ അതിന് നിയന്ത്രണം കൊണ്ട് വന്ന ശേഷമായിരിക്കണം ഇവ പരീക്ഷിക്കേണ്ടത്. അല്ലാത്ത പക്ഷം പ്രതീക്ഷിക്കുന്ന ഫലം ലഭിക്കണമെന്നില്ല.
കറ്റാർ വാഴ, തൈര്, കടലമാവ് എന്നിവ പ്രത്യേകമായി കറുത്ത ചർമ്മത്തിൽ പുരട്ടിയാൽ മാറ്റം പ്രകടമാകുന്നതായിരിക്കും. എല്ലാ ദിവസവും രാവിലെ ഐസ് ക്യൂബുകളിട്ട വെള്ളം കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്. ഈ സമയത്ത് വായിൽ വെള്ളം നിറച്ച് പിടിക്കാൻ ശ്രദ്ധിക്കുക. ശേഷം ഏഴ് മുതൽ എട്ട് തവണ വരെ മുഖം കഴുകുക. കണ്ണിന് ചുറ്റും മൃദുവായി മസാജ് ചെയ്യുന്നതും നല്ലതാണ്.