മൂന്ന് മാസത്തിൽ 11.3 ലക്ഷം സന്ദർശകർ; സഞ്ചാരികളുടെ പ്രിയകേന്ദ്രമായി ഖത്തർ
ടൂറിസം മേഖലയിൽ ശക്തമായ വളർച്ച രേഖപ്പെടുത്തി ഖത്തർ. 2026ലെ ആദ്യ മൂന്ന് മാസങ്ങളിൽ രാജ്യത്തെത്തിയത് 11.3 ലക്ഷം ആളുകൾ.ഖത്തർ ടൂറിസമാണ് കണക്കുകൾ പങ്കുവച്ചത്.
ജനുവരിയിലായിരുന്നു ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയത്.6,46,000 പേർ. ഫെബ്രുവരിയിൽ 4,23,000 പേരും മാർച്ചിൽ 63,000 പേരും രാജ്യത്തെത്തി. ഏറ്റവും കൂടുതൽ സന്ദർശകരെത്തിയത് ജിസിസി രാഷ്ട്രങ്ങളിൽ നിന്നാണ് - മുപ്പത്തിയാറ് ശതമാനം. നാലു ലക്ഷത്തിലേറെ സന്ദർശകർ. യൂറോപ്പാണ് രണ്ടാം സ്ഥാനത്ത്, 26.8%. 21.1% സഞ്ചാരികളുമായി ഏഷ്യ-ഓഷ്യാനിയ മേഖലയാണ് മൂന്നാമത്.
പശ്ചിമേഷ്യൻ സംഘർഷത്തിന് അയവു വന്നതോടെ വരും ദിവസങ്ങളിൽ രാജ്യത്തേക്ക് കൂടുതൽ സഞ്ചാരികളെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഹലാ ബിസ്സ്വയ്ഫ്, അഥവാ വെൽക്കം സമ്മർ എന്ന പേരിൽ വേനൽക്കാലത്തെ വരവേൽക്കാനായി വിനോദ, സാംസ്‌കാരിക പരിപാടികൾ രാജ്യത്ത് സംഘടിപ്പിക്കുന്നുണ്ട്. ഖത്തർ ടോയ് ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി പരിപാടികളും വേനൽക്കാല സീസണിൽ അരങ്ങേറും. കൂടാതെ മാളുകൾ കേന്ദ്രീകരിച്ചുള്ള ആഘോഷങ്ങളും സംഘടിപ്പിക്കും..