ഖസീം എയർപോർട്ടിൽ നിന്ന് 18 ഇടങ്ങളിലേക്ക് സർവീസ്; വിമാന ശൃംഖല വിപുലീകരിക്കുന്നു

 

സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയിലുള്ള പ്രിൻസ് നായിഫ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ വിപുലീകരിക്കുന്നു. 16 എയർലൈനുകളിലായി ആകെ 18 ആഭ്യന്തര, അന്തർദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് നിലവിൽ ഇവിടെനിന്ന് വിമാന സർവീസുകൾ ലഭ്യമാക്കിയിരിക്കുന്നത്.

റിയാദ്, മദീന, ജിദ്ദ, ദമ്മാം, അബഹ എന്നിവയാണ് പ്രധാന ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങൾ. അതോടൊപ്പം കുവൈത്ത്, കെയ്റോ, ഇസ്‌ലാമാബാദ്, ഇസ്താംബൂൾ, മനാമ, ദോഹ, അബൂദബി, ദുബൈ, ഷാർജ, സൊഹാഗ്, മുൾട്ടാൻ, ഖാർത്തൂം, ഗിസ എന്നിവ അന്താരാഷ്ട്ര സർവീസുകളിൽ ഉൾപ്പെടുന്നു.

അന്താരാഷ്ട്ര വിമാന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ടാർക്കോ ഏവിയേഷൻ (Tarco Aviation) വഴി ഖാർത്തൂമിലേക്ക് പുതിയ സർവീസും ആരംഭിച്ചിട്ടുണ്ട്. ആഴ്ചയിൽ ഒരു വൺ-വേ ഫ്ലൈറ്റാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.