അജ്മാനിൽ കാഴ്ച, കേൾവി വൈകല്യമുള്ളവർക്ക് 18 പ്രത്യേക വാഹനങ്ങൾ
Oct 6, 2026, 11:02 IST
കാഴ്ച, കേൾവി വൈകല്യമുള്ള നിശ്ചയദാർഢ്യക്കാർക്കായി അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ഫ്രാഞ്ചൈസി കമ്പനികളുമായി സഹകരിച്ച് 18 പ്രത്യേക വാഹനങ്ങൾ സജ്ജമാക്കുന്നു. സുരക്ഷിതവും സൗകര്യപ്രദവുമായ ഗതാഗത സേവനങ്ങൾ ഉറപ്പാക്കുന്നതിനും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ പദ്ധതി. പ്രത്യേക സജ്ജീകരണങ്ങളുള്ള ഈ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് യാത്രാക്കൂലിയിൽ 50 ശതമാനം ഇളവും ലഭിക്കും.
ആവശ്യമായ ഉയർന്ന സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചാണ് വാഹനങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് കോർപറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എൻജിനീയർ സാമി അലി അൽ ജല്ലാഫ് അറിയിച്ചു. ഈ സേവനം ആവശ്യമുള്ളവർക്ക് 600599997 എന്ന നമ്പറിൽ ബുക്കിങ് ആൻഡ് ഡിസ്പാച്ച് സെന്ററുമായി ബന്ധപ്പെട്ട് വാഹനം ബുക്ക് ചെയ്യാവുന്നതാണ്.