നേപ്പാളിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സമീപ ജില്ലകളിലും പ്രകമ്പനം
Nov 6, 2026, 13:13 IST
നേപ്പാളിലെ ഹുംല ജില്ലയിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാവിലെ 7.10നാണ് അനുഭവപ്പെട്ടത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.ഹുംല ജില്ലയിലെ കർണാലി മേഖലയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് ഏകദേശം 700 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. സമീപ ജില്ലകളായ മുഗു, ബാജ്ഹാങ് എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. നേപ്പാളിലെ നാഷണൽ എർത്ത്ക്വേക്ക് മോണിറ്ററിങ് ആൻഡ് റിസർച്ച് സെന്ററാണ് ഭൂചലന വിവരം പുറത്തുവിട്ടത്.