ഒമാനിൽ നിന്ന് 440 പ്രവാസികൾക്ക് ഹജ്ജിന് അവസരം; പുതിയ വ്യോമഗതാഗത പാത ഏർപ്പെടുത്തും
Oct 6, 2026, 17:33 IST
വരാനിരിക്കുന്ന ഹജ് തീർഥാടനത്തിനായി ഒമാനിൽ നിന്ന് ഇതുവരെ 35,780 അപേക്ഷകൾ ലഭിച്ചതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തവണ ഒമാനികൾക്ക് 12,443ഉം പ്രവാസികൾക്ക് 440ഉം ക്വാട്ടയാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ പ്രവാസികളുടെ വിഭാഗത്തിൽ നിന്ന് 3,049 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
പോർട്ടൽ (hajj.om) വഴി അപേക്ഷകർക്ക് ഹജ്ജ് കമ്പനികളെ സ്വതന്ത്രമായി തിരഞ്ഞെടുക്കാം. റദ്ദാക്കലുകൾക്കുള്ള അവസാന തീയതി ഫെബ്രുവരി 27ഉം യാത്രയ്ക്കുള്ള അവസാന തീയതി മേയ് 12ഉം ആണ്. കൂടാതെ, തീർഥാടകരുടെ സൗകര്യാർത്ഥം സൗദി അധികൃതരുമായി സഹകരിച്ച് ഒമാനിൽ നിന്നും വിശുദ്ധ നഗരങ്ങളിലേക്കും തിരിച്ചും പുതിയ വ്യോമഗതാഗത മാർഗ്ഗവും ഏർപ്പെടുത്തും.