മസ്‌കത്തിലെ ജബൽ ബൗഷറിൽ 55.8 കോടി റിയാലിന്റെ പർവത ടൂറിസം പദ്ധതി

 

മസ്‌കറ്റ് ഗവർണറേറ്റിലെ ജബൽ ബൗഷറിൽ ഏകദേശം 55.8 കോടി റിയാലിന്റെ പർവത ടൂറിസം പദ്ധതി വരുന്നു. ഇതിനായി ഒമാൻ പൈതൃക, ടൂറിസം മന്ത്രാലയം കരാറിൽ ഒപ്പുവച്ചു. ജബൽ ബൗഷറിലുള്ള സംയോജിത ടൂറിസം സമുച്ചയമായ 'റവാസി' വികസിപ്പിക്കാനാണ് കരാറൊപ്പിട്ടത്.

ഏകദേശം 9,93,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പദ്ധതിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. 15 വർഷ കാലയളവിൽ നാല് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. മസ്‌കത്തിന്റെ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പ്രാദേശിക, വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി ഒരുങ്ങുന്നത്.