ജപ്പാനിൽ 6.1 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങളില്ല
Nov 1, 2026, 14:03 IST
ജപ്പാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മധ്യ ജപ്പാനിലെ മീ പ്രിഫെക്ചറിന്റെ തെക്കുകിഴക്കൻ തീരത്ത് ഞായറാഴ്ച രാവിലെയാണ് ഭൂചലനമുണ്ടായത്. നിലവിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.മീ പ്രിഫെക്ചറിന്റെ തലസ്ഥാനമായ സു നഗരത്തിൽനിന്ന് ഏകദേശം 110 കിലോമീറ്റർ തെക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 2.5 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരത്തിൽനിന്ന് അകലെയുണ്ടായ ഭൂചലനം ഏകദേശം 350 കിലോമീറ്റർ ആഴത്തിലാണ് രേഖപ്പെടുത്തിയത്.