ശ്വാസകോശത്തിൽ മുഴ; ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി ലിയോ പതിനാലാമൻ മാർപാപ്പ
Updated: Oct 11, 2026, 19:02 IST
ശ്വാസകോശത്തിൽ മുഴ കണ്ടെത്തിയതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് വെളിപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ. ശസ്ത്രക്രിയ നടത്തുന്നതാണ് ഉചിതമെന്ന ഡോക്ടർമാരുടെ നിർദേശം അംഗീകരിച്ചതായി 71 വയസ്സുകാരനായ മാർപാപ്പ അറിയിച്ചു. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ ഞായറാഴ്ച നടന്ന പൊതുപരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.അടുത്ത ആഴ്ചയുടെ ആദ്യ ദിവസങ്ങളിൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ ശസ്ത്രക്രിയ നടക്കുമെന്നാണ് വിവരം. ശസ്ത്രക്രിയയ്ക്കുശേഷം ഒരു മാസത്തോളം വിശ്രമിക്കാനും നിർദേശമുണ്ട്. മാർപാപ്പയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രിയിൽ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.