സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീം ജയിൽ മോചിതനാകുന്നു; ഉത്തരവിൽ ഒപ്പുവെച്ചു

 

സൗദിയിൽ ജയിലിൽ കഴിയുന്ന മലയാളി, അബ്ദുൽ റഹീം ഉടൻ ജയിലിൽ മോചിതനാകും. ഇതിനുള്ള ഉത്തരവിൽ അധികൃതർ ഒപ്പുവച്ചു. നാട്ടിലേക്ക് മടങ്ങാനുള്ള എമിഗ്രേഷൻ നടപടികളും പൂർത്തിയായി. ഇന്നുതന്നെ അബ്ദുറഹീം നാട്ടിലേക്ക് തിരിക്കും എന്നാണ് സൂചന.

സൗദി ബാലൻ അനസ്​ അൽ ഫായിസ് മരിച്ച കേസിലാണ് 2006 നവംബറിൽ റഹീം ജയിലിലാകുന്നത്. 2012ലാണ്​ വ​ധ​ശി​ക്ഷ വി​ധിച്ചത്​. വിചാരണക്കൊടുവില്‍ റിയാദിലെ കോടതി റഹീമിന് വധശിക്ഷ വിധിച്ചെങ്കിലും 34 കോടിയിലേറെ ഇന്ത്യൻ രൂപ ദിയാധനമായി നൽകിയതോടെ വധശിക്ഷ റദ്ദാക്കുകയായിരുന്നു.