ഡൽ‌ഹിയിൽ റൺവേ മാറി ലാൻഡ് ചെയ്ത് അഫ്ഗാൻ എയർലൈൻസ് വിമാനം; അന്വേഷണത്തിന് ഉത്തരവ്

 

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (IGI) അരിയാന അഫ്ഗാൻ എയർലൈൻസിന്റെ വിമാനം റൺവേ മാറി ലാൻഡ് ചെയ്തു. ഞായറാഴ്ചയാണ് സംഭവം നടന്നത്. തലനാരിഴയ്ക്കാണ് ഒരു വൻ അപകടം ഒഴിവായതെന്ന് അധികൃതർ അറിയിച്ചു. കാബൂളിൽ നിന്ന് വന്ന അഫ്ഗാൻ എയറിന്റെ FG-311 (ഒരു A310 വിമാനം) ലാൻഡിംഗിനായി ഉപയോഗിച്ചിരുന്നത് റൺവേ 29L ആയിരുന്നു. എന്നാൽ, പൈലറ്റ് വിമാനം ഇറക്കിയത് റൺവേ 29R-ലാണ്.

വിമാനം ലാൻഡ് ചെയ്യാൻ എയർ ട്രാഫിക് കൺട്രോളിന്റെ (ATC) ഭാഗത്തുനിന്ന് നിർദ്ദേശം നൽകിയതിൽ പിഴവുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. അതിനാൽ, പൈലറ്റിന്റെ ഭാഗത്തുനിന്നുള്ള പിഴവാണ് സംഭവത്തിന് കാരണമെന്നാണ് ആദ്യ നിഗമനം. ഈ സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.