ദോഫാറിൽ 'എയർ സ്‌പോർട്‌സ് വില്ലേജി'ന് തുടക്കമായി

 

ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ 'എയർ സ്‌പോർട്‌സ് വില്ലേജ്' പരിപാടിക്ക് തുടക്കമായി. പൈതൃക, ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് ഒമാൻ എയർ സ്‌പോർട്‌സ് കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടി ആഗസ്റ്റ് 17 വരെ നീണ്ടുനിൽക്കും. പാരാഗ്ലൈഡിംഗ്, പട്ടം പറത്തൽ, ഡ്രോൺ പ്രദർശനങ്ങൾ തുടങ്ങിയ നിരവധി വിനോദ പരിപാടികളാണ് ഇതിന്റെ ഭാഗമായി അരങ്ങേറുന്നത്.

ദോഫാറിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുന്നതിനൊപ്പം എയർ സ്‌പോർട്‌സിനെ സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാക്കാനാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒമാൻ എയർ സ്‌പോർട്‌സ് കമ്മിറ്റി ചെയർമാൻ ഡോ. അഹമ്മദ് അൽ അലവി പറഞ്ഞു.