‘അജ്മാൻ റൺ’ ഒക്ടോബർ 10-ന് നടക്കും
Updated: Sep 29, 2026, 11:34 IST
അജ്മാനിലെ ഏറ്റവും വലിയ ഓട്ടമത്സരമായ 'അജ്മാൻ റൺ' ഒക്ടോബർ 10-ന് സംഘടിപ്പിക്കുന്നു. അജ്മാൻ എൻഡുറൻസ് സ്‌പോർട്‌സ് സർവീസസുമായി സഹകരിച്ച് അജ്മാൻ വിനോദസഞ്ചാര വകുപ്പാണ് ഇത്തവണ കൂടുതൽ മികവോടെ മത്സരം നടത്തുന്നത്. എമിറേറ്റിന്റെ കായിക അജണ്ടയുടെ ഭാഗമായി നടക്കുന്ന ഈ ഇവന്റിൽ വിവിധ പ്രായക്കാർക്കും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി വെവ്വേറെ വിഭാഗങ്ങളിൽ മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
1, 2.5, 5, 10 കിലോമീറ്ററുകൾ വിഭാഗത്തിലാണ് പ്രധാനമായും മത്സരങ്ങൾ അരങ്ങേറുന്നത്. ഒക്ടോബർ 10-ന് രാവിലെ 5.00 മണിക്ക് അജ്മാൻ അൽ സഫിയയിലെ സുരക്ഷിതവും ഗതാഗതരഹിതവുമായ റോഡുകളിലാണ് റൺ നടക്കുക. മത്സരത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ഒക്ടോബർ ഒമ്പതിന് രാത്രിയോടെ അവസാനിക്കും.