അജ്മാനിലെ വായു ഗുണനിലവാര സൂചിക 98.1 ശതമാനമായി ഉയർന്നു

 

അജ്മാനിലെ വായു ഗുണനിലവാര സൂചിക 98.1 ശതമാനത്തിലെത്തിയതായി അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പ് അറിയിച്ചു. 2026ലെ ആദ്യ പകുതിയിലെ റിപ്പോർട്ട് പ്രകാരമുള്ള കണക്കുകളാണിത്.2025ലെ ഇതേ കാലയളവിൽ ഇത് 97.8 ശതമാനമായിരുന്നു.വായു ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്ക് അജ്മാൻ വലിയ പ്രാധാന്യമാണ് നൽകുന്നത്. പരിസ്ഥിതിക്ക് ദോഷം വരുന്ന പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും ശക്തമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നുണ്ട്.