അൽ ഖുവൈർ സർവിസ് റോഡ് രണ്ടുദിവസം അടച്ചിടും; ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി

 

മസ്കത്ത് മുനിസിപ്പാലിറ്റിയിലെ അൽ ഖുവൈർ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. അൽ ഖുവൈർ പാതയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് സമീപത്തെ സർവീസ് റോഡ് അടച്ചിടുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ മുതൽ വൈകുന്നേരം വരെയാണ് ഈ നിയന്ത്രണം പ്രാബല്യത്തിലുണ്ടാകുക.

തിരക്കേറിയ അൽ ഖുവൈർ മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ സുഗമമാക്കാനും ഗതാഗത സൗകര്യം മെച്ചപ്പെടുത്താനുമാണ് ഈ താൽക്കാലിക നടപടിയെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ പാതയിലൂടെയുള്ള യാത്രക്കാർ പകരം സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.