അൽ സഹ്‌വ പാർക്ക് താൽക്കാലികമായി അടച്ചു; സന്ദർശകർ സഹകരിക്കണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി
Updated: Sep 29, 2026, 11:49 IST
മസ്കത്ത് സീബിലെ പ്രശസ്തമായ അൽ സഹ്‌വ പാർക്ക് താൽക്കാലികമായി അടച്ചതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. കുട്ടികളെയും കുടുംബങ്ങളെയും കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന പ്രത്യേക കമ്മ്യൂണിറ്റി പരിപാടിയുടെ ഒരുക്കങ്ങൾക്കായും നടത്തിപ്പിനുമായാണ് പാർക്ക് അടച്ചിടുന്നത്. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 1 വരെയുള്ള ദിവസങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
പരിപാടിക്കായുള്ള സജ്ജീകരണങ്ങൾ തടസ്സമില്ലാതെ പൂർത്തിയാക്കുന്നതിനും പരിപാടി സുഗമമായി നടത്തുന്നതിനുമാണ് ഈ താത്കാലിക നിയന്ത്രണമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. പാർക്ക് അടച്ചിടുന്ന കാലയളവിൽ പൊതുജനങ്ങളും സന്ദർശകരും അധികൃതരുമായി പൂർണ്ണമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.