കുവൈത്തിൽ നിന്ന് ജൂൺ ഒന്നുമുതൽ എല്ലാ വിമാന സർവീസുകളും  പുനരാരംഭിക്കും; 

 

കുവൈത്തിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള എല്ലാ വിമാന സർവീസുകളും ജൂൺ ഒന്നുമുതൽ പുനരാരംഭിക്കുമെന്ന് പ്രതീക്ഷ. യു.എസ്, ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് ഫെബ്രുവരി 28ന് കുവൈത്ത് വ്യോമാതിർത്തിയും വിമാനത്താവളവും താൽക്കാലികമായി അടച്ചതിനെ തുടർന്ന് സർവീസുകൾ നിർത്തിവെച്ചിരുന്നു. പിന്നീട് കുവൈത്ത് എയർവേസ്, ജസീറ എയർവേസ് തുടങ്ങിയ ചില വിമാനങ്ങൾ സർവീസ് ആരംഭിച്ചെങ്കിലും മറ്റ് കമ്പനികൾക്ക് നിയന്ത്രണം തുടരുകയായിരുന്നു.

പുതിയ ക്രമീകരണപ്രകാരം എയർ ഇന്ത്യ എക്‌സ്പ്രസിന് ദിവസേന ഒരു സർവീസ് അനുവദിക്കുമെന്നാണ് വിവരം. പുലർച്ചെ 4 മണിക്കും രാത്രി 10 മണിക്കും ഇടയിൽ സർവീസുകൾ നടക്കുമെന്നാണ് പ്രതീക്ഷ.ഷെഡ്യൂളുമായി ബന്ധപ്പെട്ട അന്തിമ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് അധികൃതർ അറിയിക്കുന്നത്. സർവീസ് പുനരാരംഭിക്കുന്നത് കേരളത്തിലേക്കുള്ള യാത്രക്കാർക്കും പ്രവാസികൾക്കും വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.