ഒമാനിൽ വീണ്ടും ഡ്രോൺ ആക്രമണം; സലാലയിൽ രണ്ടെണ്ണം പ്രതിരോധിച്ചു

 

ഒമാനിൽ വീണ്ടും ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്തു. സലാല ലക്ഷ്യമാക്കി വന്ന ഡ്രോണുകളിൽ രണ്ടെണ്ണം ആകാശത്തുവെച്ച് തന്നെ വിജയകരമായി തകർത്തതായി ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. മൂന്നാമത്തെ ഡ്രോൺ സലാല പോർട്ടിന് സമീപമാണ് പതിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ മറ്റ് നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്കിടെ ഇന്ന് രണ്ടാം തവണയാണ് ഒമാനെ ലക്ഷ്യമിട്ടുള്ള ഡ്രോൺ നീക്കങ്ങൾ ഉണ്ടാകുന്നത്. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും അപകടപ്പെടുത്തുന്ന ഇത്തരം നടപടികളെ ഒമാൻ ശക്തമായി അപലപിച്ചു. ജനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും ഭരണകൂടം അറിയിച്ചു.