ഖത്തർ ചാരിറ്റിയുടെ സഹായം; സോമാലിയയിൽ ഹെൽത്ത് സെന്റർ പ്രവർത്തനം ആരംഭിച്ചു

 

സൊമാലിയയിലെ ബനാദിർ മേഖലയിൽ ഖത്തർ ചാരിറ്റിയുടെ സഹായത്താൽ നിർമിച്ച 'ശൈഖ് ഈദ് ബിൻ മുഹമ്മദ് ആൽഥാനി ഹെൽത്ത് സെന്റർ' പ്രവർത്തനം ആരംഭിച്ചു. പ്രദേശവാസികളും കുടിയൊഴിപ്പിക്കപ്പെട്ടവരുമായ അരലക്ഷത്തോളം പേർക്ക് സൗജന്യമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാനാണ് ഈ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.

2,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിച്ചിരിക്കുന്ന അത്യാധുനിക ഹെൽത്ത് സെന്ററിൽ പ്രസവപരിചരണ വിഭാഗം, അത്യാഹിത വിഭാഗം, ഐസൊലേഷൻ യൂണിറ്റുകൾ, റേഡിയോളജി, മെഡിക്കൽ ലബോറട്ടറി, ഫാർമസി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. തടസ്സമില്ലാതെ സേവനം ഉറപ്പാക്കാൻ കേന്ദ്രത്തിൽ സൗരോർജ്ജ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ബനാദിർ റീജിയൺ ഗവർണറും മൊഗാദിഷു മേയറുമായ ഡോ. ഹസൻ മുഹമ്മദ് ഹുസൈൻ ഖത്തർ ചാരിറ്റിയുടെ ജീവകാരുണ്യ വികസന പ്രവർത്തനങ്ങളെ ചടങ്ങിൽ പ്രശംസിച്ചു.