നൈജീരിയയിൽ മൂന്ന് ആരാധനാലയങ്ങളിൽ നിന്ന് 150 പേരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്

 
വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ ഏകദേശം 150 പേരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. കടുണ സംസ്ഥാനത്തിലെ ഖജുരാ മേഖലയിലാണ് സംഭവം മൂന്ന് ആരാധനാലയങ്ങളിൽ ഒരേ സമയമാണ് തട്ടിക്കൊണ്ടുപോകൽ നടന്നത് എന്നാണ് റിപ്പോർട്ട്. ആരാധനാലയങ്ങളിൽ പ്രാർത്ഥന നടക്കുന്നതിനിടെ ആയുധധാരികൾ അതിക്രമിച്ച് എത്തുകയും ആളുകളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നുമാണ് വിവരം. സംഭവത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.