അഡ്നോക് കപ്പലുകൾക്ക് നേരെ ആക്രമണം: യുഎഇ നയം മാറില്ലെന്ന് അൻവർ ഗർഗാഷ്
Aug 16, 2026, 09:00 IST
പ്രതിരോധം, നയതന്ത്രം, രാജ്യാന്തര നിയമങ്ങളോടുള്ള പ്രതിബദ്ധത എന്നിവയിൽ ഊന്നിയുള്ള യുഎഇയുടെ നയങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. അഡ്നോക് കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ രാജ്യത്തിന്റെ സമതുലിതമായ നിലപാടുകളെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പൽ ഗതാഗതം രാജ്യാന്തര നിയമങ്ങൾക്കനുസൃതമായി സംരക്ഷിക്കപ്പെടും. രാജ്യത്തിന്റെ പരമാധികാരവും ദേശീയ താൽപ്പര്യങ്ങളും കാത്തുസൂക്ഷിക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണ്.
മേഖലയിൽ പ്രതിസന്ധികൾ തുടരുന്ന സാഹചര്യത്തിൽ ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) കൂട്ടായ നിലപാടുകൾക്ക് ശക്തിപകരുമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് യുഎഇ എന്നും മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.