ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം; കപ്പലിന് തീപിടിച്ചു, ജീവനക്കാരെ രക്ഷപ്പെടുത്തി
Jul 20, 2026, 18:29 IST
ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ആക്രമണം. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടായി. റോക്കറ്റാക്രമണത്തിലാണ് കപ്പലിന് തീപിടിച്ചത്. കപ്പല്‍ ജീവനക്കാരെ രക്ഷിച്ചതായാണ് വിവരം.ഗ്രീക്ക് ഷിപ്പിംഗ് കമ്പനിയായ ഡൈനാകോമിന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഒമാന്റെ വടക്കുപടിഞ്ഞാറൻ തീരത്താണ് സംഭവം നടന്നതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു.ഇന്ന് രണ്ട് കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്തിയതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കിയിരുന്നു.