പാക്കിസ്ഥാനിൽ യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണം; 8 പേർ കൊല്ലപ്പെട്ടു
Mar 1, 2026, 20:09 IST
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട വാർത്ത സ്ഥിരീകരിച്ചതിന് പിന്നാലെ പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള അമെരിക്കയുടെ കോൺസുലേറ്റിന് നേരെപ്രതിഷേധക്കാരുടെ വ്യാപക ആക്രമണം.
കോൺസുലേറ്റ് പ്രതിഷേധക്കാർ അടിച്ചു തകർച്ചു. കോൺസുലേറ്റിലേക്ക് നിരവധി പേർ അതിക്രമിച്ചു കയറിയതിനെ തുടർന്ന് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 8 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.
പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പ്രതിഷേധക്കാർ കല്ലെറിയുകയും അക്രമാസക്തരാവുകയും ചെയ്തതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാർ ജനാലകളുടെയും വാതിലുകളുടെയും ഗ്ലാസുകൾ തകർത്തു. കെട്ടിടത്തിന്റെ ചില ഭാഗങ്ങളും കത്തിച്ചു.