യു.എ.ഇയിൽ ഓഗസ്റ്റ് 31 അപകടരഹിത ദിനം; ഡ്രൈവർമാർക്ക് ബ്ലാക്ക് പോയന്റ് കുറയ്ക്കാം
Aug 17, 2026, 14:32 IST
യു.എ.ഇയിൽ ഈ മാസം 31ന് അപകടരഹിത ദിനം ആചരിക്കും. രാജ്യത്തെ സ്‌കൂളുകൾ അവധിക്ക് ശേഷം തുറക്കുന്ന ദിവസം കൂടിയായ ഓഗസ്റ്റ് 31ന് അപകടങ്ങളില്ലാതെ വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.
അപകടരഹിതമായി വാഹനമോടിക്കുന്നവർക്ക് ഡ്രൈവിങ് ലൈസൻസിലെ നാല് ബ്ലാക്ക് പോയന്റുകൾ വരെ കുറയ്ക്കാൻ അവസരമുണ്ടെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റോഡ് സുരക്ഷ ഉറപ്പാക്കുകയും അപകടങ്ങൾ കുറയ്ക്കുകയുമാണ് അപകടരഹിത ദിനാചരണത്തിന്റെ ലക്ഷ്യം. സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ റോഡുകളിൽ വാഹനത്തിരക്ക് കൂടാനിടയുള്ളതിനാൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.