അബുഅബുദാബിയിൽ ഓട്ടോമാറ്റിക് പെയ്ഡ് പാർക്കിങ് സംവിധാനം വരുന്നുദാബിയിൽ ഓട്ടോമാറ്റിക് പെയ്ഡ് പാർക്കിങ് സംവിധാനം വരുന്നു
Jun 3, 2026, 11:55 IST
എസ്എംഎസ്, ക്യുആർ കോഡ്, പേയ്‌മെന്റ് മെഷീനുകൾ തുടങ്ങിയ മാനുവൽ നടപടികൾ ഇനി ഇല്ല. വാഹനയാത്രക്കാർക്കായി പുതിയ 'ഫ്രീ ഫ്‌ലോ പെയ്ഡ് പാർക്കിങ് സിസ്റ്റം' അവതരിപ്പിച്ചിരിക്കുകയാണ് അബുദാബി. ക്യു മൊബിലിറ്റി പുറത്തിറക്കിയ ഈ പുതിയ 'ഫ്രീ ഫ്‌ലോ പെയ്ഡ് പാർക്കിങ് സിസ്റ്റം' വഴി ഒരു വാഹനം പാർക്കിങ്ങിനായി എത്തുമ്പോൾ പാർക്കിങ് സെഷനുകൾ ഓട്ടോമാറ്റിക്കായി പ്രവർത്തനം തുടങ്ങും. പിന്നീട് വാഹനം പുറത്തുകടക്കുമ്പോൾ ഉപഭോക്താക്കളുടെ 'ദർബ്'ആപ്പ് വാലറ്റിൽ നിന്നും പാർക്കിങ് ഫീസ് തനിയെ ഈടാക്കും. എഐയും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് 'ദർബ്' ആപ്പിലെ ഇ-വാലറ്റിൽ നിന്നും പണം സ്വമേധയാ ഈടാക്കുന്നത്.ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത മൾട്ടി-സ്റ്റോറി, സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുക. പിന്നീട് കൂടുതൽ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.തടസമില്ലാത്ത ഓട്ടോമാറ്റിക് പേയ്മെന്റുകൾ ഉറപ്പാക്കുന്നതിനും പിഴകൾ ഒഴിവാക്കുന്നതിനും സേവനം ഉപയോഗിക്കുന്നതിന് മുമ്പ് ഡാർബ് ഇ-വാലറ്റിൽ ആവശ്യമായ പണമുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ ഓർമിപ്പിച്ചു.