വിനോദസഞ്ചാര സഹകരണം വർധിപ്പിക്കാൻ ബഹ്‌റൈനും കുവൈത്തും; ഉഭയകക്ഷി ചർച്ച നടത്തി

 

വിനോദസഞ്ചാര മേഖലയിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പങ്കാളിത്തം വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകൾ ചർച്ച ചെയ്ത് ബഹ്‌റൈനും കുവൈത്തും. ബഹ്‌റൈൻ ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫി, ബഹ്‌റൈനിലെ കുവൈത്ത് അംബാസഡർ ജാസിം അൽ നജ്മുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ടൂറിസം സഹകരണം വിപുലമാക്കാൻ തീരുമാനമായത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സഹോദരാത്മകവുമായ ബന്ധത്തെ മന്ത്രി അൽ സൈറാഫി യോഗത്തിൽ പ്രശംസിച്ചു. വിനോദസഞ്ചാര മേഖലയുടെ വികസനം, ടൂറിസം ഉൽപ്പന്നങ്ങളുടെ വൈവിധ്യവൽക്കരണം, ഇരുരാജ്യങ്ങളിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സംയുക്ത പ്രൊമോഷൻ എന്നിവയുടെ പ്രാധാന്യം ചർച്ചയിൽ ഉടനീളം ചൂണ്ടിക്കാണിക്കപ്പെട്ടു. ഗൾഫ് രാജ്യങ്ങൾക്കിടയിലെ (GCC) ആഭ്യന്തര വിനോദസഞ്ചാരം വർധിപ്പിക്കൽ, സംയുക്ത ടൂറിസം സംരംഭങ്ങൾ നടപ്പിലാക്കൽ, മേഖലയിലെ വൈദഗ്ധ്യം പരസ്പരം കൈമാറൽ എന്നിവയിലും ഇരുനേതാക്കളും ധാരണയിലെത്തി.