സഞ്ചാരികളെ വരവേൽക്കാൻ ബഹ്റൈൻ; 2026-2027 വിന്റർ ഇവന്റ് കലണ്ടർ പുറത്തിറക്കി, നാല് മാസം നീളുന്ന ആഘോഷങ്ങൾക്ക് തുടക്കം

 

രാജ്യത്തെ ശീതകാല ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം കുറിച്ച് ബഹ്റൈൻ. 2026 നവംബർ മുതൽ 2027 ഫെബ്രുവരി വരെ നാല് മാസം നീണ്ടുനിൽക്കുന്ന വിപുലമായ സാംസ്കാരിക, വിനോദ, വ്യാപാര പരിപാടികളുടെ പട്ടിക ഉൾപ്പെടുന്ന 'വിന്റർ ഇവന്റ് കലണ്ടർ' അധികൃതർ പുറത്തിറക്കി. തീരദേശ വിനോദങ്ങൾ, ആഭരണ-ഫാഷൻ പ്രദർശനങ്ങൾ, പൈതൃക മേളകൾ, കരിമരുന്ന് പ്രയോഗങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് സ്വദേശികളെയും പ്രവാസികളെയും വിനോദസഞ്ചാരികളെയും കാത്തിരിക്കുന്നത്.

ശീതകാല അവധിക്കാലത്ത് ബഹ്റൈനിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും അവിസ്മരണീയമായ അനുഭവം സമ്മാനിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സാഖിറിലെ ഇന്റർനാഷണൽ എക്സിബിഷൻ സെന്റർ, മുഹറഖിലെ പേളിങ് പാത്ത്, മനാമ സൂഖ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം ആഘോഷങ്ങൾ അരങ്ങേറും.

പ്രധാന പരിപാടികളും തീയതികളും:

  • മറാഇ ഫെസ്റ്റിവൽ: നവംബർ 11 – 15, 2026 (ഇന്റർനാഷണൽ എക്സിബിഷൻ സെന്റർ, സാഖിർ)
  • സെന്റ് അറേബ്യ: നവംബർ 24 – 26, 2026 (ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്റർ)
  • ജ്വല്ലറി അറേബ്യ: നവംബർ 24 – 28, 2026 (ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്റർ)
  • സിറ്റിസ്‌കേപ്പ്: നവംബർ 24 – 28, 2026 (ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്റർ)
  • വെൻ ഡബ്ല്യു ബികെഎം ഫെസ്റ്റിവൽ: ഡിസംബർ 2 – 19, 2026 (ഇന്റർനാഷണൽ സർക്യൂട്ട്, സാഖിർ)
  • ഹെറിറ്റേജ് വില്ലേജ്: ഡിസംബർ 3 – 28, 2026 (റാസ് ഹയാൻ)
  • ദീർത്തി ബഹ്റൈൻ ഫെസ്റ്റിവൽ: ഡിസംബർ 10 – 19, 2026 (അദാരി പാർക്ക്)
  • മുഹറഖ് നൈറ്റ്സ്: ഡിസംബർ മാസം മുഴുവൻ (പേളിങ് പാത്ത്, മുഹറഖ്)
  • ദേശീയ ദിനാഘോഷം: ഡിസംബർ 16, 2026 (സ്ഥലം പിന്നീട് പ്രഖ്യാപിക്കും)
  • പുതുവത്സരാഘോഷം: ഡിസംബർ 31, 2026 (സ്ഥലം പിന്നീട് പ്രഖ്യാപിക്കും)
  • ഓട്ടം ഫെയർ: ജനുവരി 24 – ഫെബ്രുവരി 2, 2027 (ഇന്റർനാഷണൽ എക്സിബിഷൻ സെന്റർ)
  • ഹവാ മനാമ: തീയതി പിന്നീട് പ്രഖ്യാപിക്കും (മനാമ സൂഖ്)