ഇറാനിലേക്കും ഇറാഖിലേക്കും പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം

 

നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി ബഹ്റൈൻ പൗരന്മാർക്ക് ഇറാനിലേക്കും ഇറാഖിലേക്കും യാത്ര വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം . രാജ്യത്തിൻ്റെ സുരക്ഷയും പൗരന്മാരുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് അടിയന്തര നടപടി എന്ന് അധികൃതർ അറിയിച്ചു.അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ രണ്ട് രാജ്യങ്ങളിലേക്കുമുള്ള യാത്രാവിലക്ക് തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉത്തരവ് ലംഘിച്ച് യാത്ര ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.